2016, ഒക്‌ടോബർ 22, ശനിയാഴ്‌ച

നവജാത ശിശു പരിചരണം


ആരോഗ്യം എന്നത്  ഒരു മനുഷ്യന്റെ ജീവിതത്തിൽ അനിവാര്യമായ ഘടകം ആണ് .ശിശുക്കളുടെ ആരോഗ്യ സംരക്ഷണം ഗർഭകാലം മുതൽക്കേ തന്നെ ആരംഭിക്കേണ്ട ഒന്നാണ്.  സമകാലീന അലോപ്പതി  ചികിത്സാസമ്പ്രതായം  ഇതിനു വളരെ അതികം പ്രാധാന്യം നൽകി വരുന്നു.  അമ്മയുടെ ഉദരത്തിൽ നിന്നും പുറത്തു വരുന്ന കുഞ്ഞു ഒരു പുതിയ അന്തരീക്ഷത്തിലേക്കാണ്  കടന്ന് വരുന്നത്  അതിനാൽ തന്നെ ആ സമയത്തെ പരിചരണം വളരെ അത്യാവശ്യവും ആണ്. 
മാസം തികയാതെ ജനിച്ച കുഞ്ഞുങ്ങളിൽ വളരെ സങ്കീർണമായ  ആരോഗ്യ പ്രശ്നങ്ങൾ  കാണപ്പെടുന്നുണ്ട്. നിയോനേറ്റൽ  വിഭാഗത്തിന്റെ  പ്രഥമോദ്ദേശ്യം  കുഞ്ഞുങ്ങളുടെ ഈ ആരോഗ്യ പ്രശ്നങ്ങൾ പരിശോധിച്ച്  തക്കതായ  പ്രതിവിധി  നൽകുന്നതാണ് 


ശിശുരോഗ വിദഗ്ദ്ധൻ  നൽകുന്ന ചികിത്സകൾ 
* മാസം തികയാതെ ജനിച്ച കുഞ്ഞുങ്ങൾക്ക്   വിദഗ്ദ്ധമായ രോഗനിർണയം  പരിചരണം , ചികിത്സ എന്നിവ നൽകുന്നു .
*  നവജാത ശിശുക്കളിൽ കാണപ്പെടുന്ന ശ്വാസകോശ രോഗങ്ങൾ, പകർച്ചാവ്യാധികൾ, ജനനവൈകല്യങ്ങൾ എന്നിവക്കു  ഫലപ്രദമായ ചികിത്സ നൽകുന്നു.
* സങ്കീർണ്ണമായ ഡെലിവറി സമയത്തു  നവജാത ശിശുക്കൾക്ക്  പരിചരണം നൽകുന്നു 
*  ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുമായി ജനിക്കുന്ന കുഞ്ഞുങ്ങളുടെ  വളർച്ച ഉറപ്പുവരുത്തുന്നു 
* നവജാത ശിശുക്കളെ  ബാധിക്കുന്ന അവസ്ഥകളെയും രോഗങ്ങളെയും കുറിച്ച് ഒബ്സ്റ്റെട്രിഷ്യൻസിനോടും ശിശുരോഗവിദഗ്ദ്ധരോടും ചർച്ചചെയ്യുക.
മാസം തികയാതെ പിറന്ന കുഞ്ഞുങ്ങളുടെ പ്രശ്നങ്ങൾ നവജാത ശിശുക്കളുടെ പ്രശ്നങ്ങളിൽ നിന്നും വളരെ അധികം വിത്യാസപ്പെട്ടിരിക്കുന്നു 
ശിശുരോഗ വകുപ്പിൽ ഉൾപ്പെടുന്നത് :
* നവജാതശിശു പരിചരണം 
* നവജാത തീവ്രപരിചരണം 
* ഉയർന്ന അപകടസാധ്യത നവജാതശിശുക്കളുടെ പരിപാലനം 

നൈൽ ഹോസ്പിറ്റലിലെ സ്ത്രീ ശിശുരോഗ വിഭാഗം കേരളത്തിലെ തന്നെ മികച്ച ഒന്നാണ്. വിദഗ്ത ഡോക്ടർമാരും  നഴ്സുമാരും  അടങ്ങിയ സംഘം ഒരുക്കിയിരിക്കുന്നത്  ആധുനിക ചികിത്സാരീതികളാണ് . കൂടുതൽ വിവരങ്ങൾക്കും  സംശയ നിവാരണത്തിനും  ക്ലിക്ക് ചെയൂ : www.nylehospitals.com

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ